Join News @ Iritty Whats App Group

‘വെളിച്ചപ്പാടായി തുള്ളി, ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു’; പാലക്കാട് യുവാവ് മരിച്ചു


പാലക്കാട് ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെയാണ് ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പിന്നാലെയാണ് മരണം സംഭവിച്ചത്.

അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു. പാലക്കാട് കാഞ്ഞിര കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പും. എന്നാൽ ഷൈജു ഇത് കഴിച്ചതാണ് ശാരീര അസ്വസ്ഥതക്ക് കാരണമെന്നാണ് കരുതുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group