Join News @ Iritty Whats App Group

സാമൂഹ്യമാധ്യമ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ചെയ്യുന്നു ; രാഹുല്‍ഈശ്വറിനെതിരേയും നിയമനടപടിയെന്ന് ഹണിറോസ്





കൊച്ചി: സൈബറിടത്തില്‍ ക്രൈം ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാഹുല്‍ഈശ്വറും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹണിറോസിന്റെ പോസ്റ്റ്. രാഹുല്‍ ഈശ്വറിനെതിരേയും നിയമനടപടിക്ക് പോകുമെന്ന് നടി വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമം വഴിയാണ് വെളിപ്പെടുത്തല്‍.

രാഹുല്‍ ഈശ്വറിനുള്ള കത്തിന്റെ രൂപത്തിലാണ് പോസ്റ്റ് താനും കുടുംബവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്നും വ്യക്തമാക്കുന്നു. തനിക്കെതിരേ ജനങ്ങളുടെ പൊതുബോധം രാഹുല്‍ തിരിച്ചുവിടുകയും ലക്ഷ്യമിട്ട് സൈബര്‍ഇടത്തില്‍ രാഹുല്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണെന്നാണ് പറയുന്നത്.

തന്റെ മൗലീക അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് അതിലേക്ക് കടന്നുകയറി തന്നെ അപമാനിച്ചുകൊണ്ട് തനിക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുള്ള ഭീഷണികളുടെ രീതിയില്‍ തൊഴില്‍ നിഷേധരീതിയില്‍ നേരിട്ടും സോഷ്യല്‍മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം ചെയ്യുന്നത് രാഹുല്‍ ഈശ്വര്‍ ആണെന്നും അയാള്‍ശക്കതിരേ നിയമനടപടി കൈക്കൊള്ളുന്നെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആരോപണം നിഷേധിച്ചുകൊണ്ട് രാഹുല്‍ ഈശ്വറും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീയ്‌ക്കെതിരേ ഇതുവരെ അധിക്ഷേപം നടത്തിയിട്ടില്ലെന്നും തെളിയിച്ചാല്‍ വിചാരണ കൂടാതെ അടത്തിടാമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ഹണിറോസിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ഹണിറോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഹണിക്കെതിരേ നടത്തുന്നത് അധിക്ഷേപം അല്ലെന്നും വിമര്‍ശനം മാത്രമാണെന്നും ഹണിറോസിന്റെ വസ്ത്രധാരണത്തില്‍ പ്രശ്‌നമുണ്ടെന്നും പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group