Join News @ Iritty Whats App Group

ക്ലാസ്സില്‍ കൊണ്ടുവന്ന മൊബൈല്‍ അദ്ധ്യാപകന്‍ പിടിച്ചെടുത്ത് പ്രിന്‍സിപ്പലിന് നല്‍കി ; 'പുറത്തിറങ്ങിയാല്‍ കൊല്ലു'മെന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി




തൃത്താല: സ്‌കൂള്‍ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിയുടെ വധഭീഷണി. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്ലസ് വണ്ണിനു പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്ന്, 'പുറത്തിറങ്ങിയാല്‍ കൊല്ലു'മെന്നു ഭീഷണിമുഴക്കിയത്. കഴിഞ്ഞ 17നാണ് സംഭവം.

സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനു കര്‍ശന വിലക്കുണ്ട്. ഇതു ലംഘിച്ചു ഫോണ്‍ കൊണ്ടുവന്നതു ക്ലാസില്‍വച്ച് അധ്യാപകന്‍ പിടിച്ചെടുത്തു പ്രിന്‍സിപ്പലിനു കൈമാറി. തുടര്‍ന്നാണു പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി കൊല്ലുമെന്നു വിദ്യാര്‍ഥി ഭീഷണിമുഴക്കിയത്. പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ഇന്ന് അടിയന്തര പി.ടി.എ. യോഗം വിളിച്ചിട്ടുണ്ട്.

കുറച്ചുകാലമായി തൃത്താല മേഖലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമാണെന്നു പരാതിയുണ്ട്. കായികമേള, കലോത്സവങ്ങള്‍ എന്നിവ നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ആയുധങ്ങളുമായാണ് എത്തുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ ഉപജില്ല കലോത്സവത്തിനിടെ മൂത്ത ആര് ഉപയോഗിച്ചു വിദ്യാര്‍ഥിയെ കുത്തിയിരുന്നു. ഇതിന്റെ പേരില്‍ തുടര്‍സംഘര്‍ഷങ്ങളും നടന്നു.

Post a Comment

أحدث أقدم
Join Our Whats App Group