ഉളിക്കൽ: കുടകരും മലയാളികളും ചേർന്ന് ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവത്തിന് വലിയത്തഴത്തിന് അരി അളവ് ബുധനാഴ്ച നടക്കും. ഇതിനായി കുടകിലെ പുഗ്ഗേരമനയിൽ നിന്നും കാളപ്പുറത്ത് അരിയെത്തി.
ചൊവ്വാഴ്ച രാവിലെ അരിയുമായി എത്തിയ കാളകളെയും കുടകരേയും ക്ഷേത്ര കവാടത്തിൽ ട്രസ്റ്റി പ്രതിനിധികളും ഭാരവാഹികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ക്ഷേത്ര ആചാര പ്രകാരം വലിയ തിരുവത്താഴത്തിന് അരി അളക്കുന്നതോടെ കുടകരും - മലയാളികളും സംയുക്തമായി നടത്തുന്ന വയത്തൂർ ഊട്ടിന് തുടക്കമാകും .
കുടക് തക്കറുടെ നേതൃത്വത്തിൽ കുടക് ഭക്തർ ബുധനാഴ്ചയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. രാവിലെ കുടക് പുഗ്ഗേ മനക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന (പേറളവ് ) അരി അളവ്. വൈകുന്നേരം തായമ്പക, കുടകരുടെ പാട്ട്, വലിയ തിരുവത്താഴത്തിന് അരി അളവ്, 7 മണിക്ക് സാംസ്കാരിക സമ്മേളനം എന്നിവയാണ് ഇന്ന് നടക്കുക. കർണ്ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി, കടക് എം എൽ എ എ. എസ്. പൊന്നണ്ണ, ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും. രാത്രി 8.30 ന് അമല കമ്മ്യുണിക്കേഷൻ്റെ ഗാനമേളയും നടക്കും.
إرسال تعليق