ഇരിട്ടി: തെരുവ് നായ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്താത്ത ഇരിട്ടി മുനിസിപ്പൽ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.
മുനിസിപ്പാലിറ്റിയുടെ വിവിധ മേഖലകളിൽ നിരന്തരമായി തെരുവുനായ്ക്കളുടെ കടിയേറ്റത് നിരവധി പേർക്കാണ്.
കഴിഞ്ഞദിവസം ചാവശ്ശേരിയിൽ ഒരു കുട്ടിയെ തെരുവ്നായ കടിച്ചു കീറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിലും മറ്റും നിരന്തരമായി ആവശ്യപ്പെട്ടത് പ്രകാരം
തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റി ആവിഷ്കരിച്ച ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പാതിവഴിയിലാണ്.
തെരുവ് നായ്ക്കൾ ഇരിട്ടി പട്ടണത്തിൽ ഉൾപ്പെടെ ബസ് സ്റ്റാൻഡിലും മറ്റും പകൽ സമയങ്ങളിലും വിഹരിക്കുകയാണ്.
തെരുവ് നായ്ക്കളുടെ കടിയേറ്റവർക്ക് മുനിസിപ്പാലിറ്റി നൽകുന്ന ചികിൽസാചിലവ് വർഷങ്ങളായി നൽകാതെ ബുദ്ധിമുട്ടിക്കുകയും
എബിസി പദ്ധതി പ്രവർത്തനങ്ങൾ പ്രഹസനവും ജനങ്ങളെ കബളിപ്പിലുമാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
സ്കൂൾ മദ്രസ വിദ്യാർത്ഥികൾക്ക് നേരെയും യാത്രക്കാർക്ക് നേരെയും വളർത്തുമൃഗങ്ങൾക്ക് നേരേയും മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രദേശങ്ങളിലും തെരുവ് നായ പ്രശ്നം രൂക്ഷമായിട്ടും മുനിസിപ്പാലിറ്റി അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി മുന്നറിയിപ്പു നൽകി.
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി റഷീദ് , പി. ബഷീർ, എം.മുഹമ്മദ് മാമുഞ്ഞി, കോമ്പിൽ അബ്ദുൽ ഖാദർ, , കാദർ കുട്ടി വളോര, കെ.കെ.മുനീർ, സി.കെ.അഷ്റഫ്, ഇബ്രാഹിം കുട്ടി പെരിയത്തിൽ പ്രസംഗിച്ചു.
إرسال تعليق