മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീടിനുള്ളിൽ കുത്തേറ്റു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കവർച്ച നടത്താൻ എത്തിയ ആളാണു കുത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
ആറു മുറിവുകളാണ് സെയ്ഫിന്റെ ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നു പോലീസ് അറിയിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറും മക്കളും സുരക്ഷിതരാണെന്നാണ് വിവരം. ഇവർ സെയ്ഫ് അലി ഖാനൊപ്പം ആശുപത്രിയിലുണ്ട്. താരവും കുടുംബവും ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷ്ടാവ് എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാവ് ആക്രമിക്കുകയുമായിരുവെന്നാണു വിവരം.
അതേസമയം, വീട്ടിലുണ്ടായതു കവർച്ചാശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കൾ ഒന്നിലധികം പേരുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. വീടിന് ചുറ്റും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
إرسال تعليق