പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്തിന് പരിസമാപ്തി കുറിച്ച് നാളെ നട അടയ്ക്കും. ദര്‍ശനം നാളെ രാത്രി വരെയാണ് ഉണ്ടാവുക. പമ്പയില്‍ നിന്നും വൈകിട്ട് ആറ് വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതി രഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് പറഞ്ഞു.
പോലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അതിനോട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീര്‍ത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിലെ പല്‍ചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പോലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാന്‍. എല്ലാവര്‍ക്കും നന്ദി പറയുന്നതായും പോലീസ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
إرسال تعليق