കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തേക്കും. ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് കേസെടുക്കാൻ തീരുമാനം. ബോബി ചെമ്മണൂരിനെതിരെ ഭാരതീയ ന്യായ സംഹിത (75)വകുപ്പ് പ്രകാരമാണ് കേസെടുക്കുക.
ജാമ്യമില്ലാ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 4 മാസം മുമ്പ് നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് നടിക്ക് ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടത്. തുടർന്ന് നടി പരാതി നൽകുകയായിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയും നടി വെളിപ്പെടുത്തി.
إرسال تعليق