പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു വിദ്യാര്‍ത്ഥിനി കൂടി ചികിത്സയിലിരിക്കെ മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ ആണ് മരിച്ചത്. റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് എറിന്‍ മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.
വെള്ളത്തില്‍ വീണ ആന്‍ ഗ്രേസ്, അലീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തില്‍പ്പെട്ട നിമ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30ഓടെ ആയിരുന്നു അപകടം നടന്നത്.
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍പ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും, ഐറിനും, അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാള്‍ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്.
إرسال تعليق