Join News @ Iritty Whats App Group

ശ്വാസംമുട്ടലിന് വിതുര താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വാങ്ങി ; വസന്തയ്ക്കു നല്‍കിയ ഗുളികകളില്‍ ഒന്നിലധികം മൊട്ടുസൂചികള്‍


തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്നു വിതരണം ചെയ്ത ഗുളികയില്‍ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ അനേ്വഷണമാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡി.ജി.പിക്കു പരാതി നല്‍കി. അനേ്വഷണത്തിനു പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണു പരാതിയുമായി രംഗത്തെത്തിയത്.

ശ്വാസംമുട്ടലിന് ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്നു വാങ്ങിയ സി-മോക്‌സ് ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്നാണ് ഇവരുടെ ആരോപണം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഗുളിക കഴിച്ചതായി പറയുന്നു. വ്യാഴാഴ്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണു മൊട്ടുസൂചി കണ്ടത്. പിന്നാലെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വസന്തയെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നു പരിശോധിച്ചു. പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയുടെ മൊഴിയെടുത്തു.

ആരോഗ്യവകുപ്പിന്റെ അനേ്വഷത്തില്‍ ഗുളികയില്‍ മൊട്ടുസൂചി കടന്നുകൂടാനുള്ള യാതൊരു സാഹചര്യവുമില്ല. വസന്തയ്ക്കു നല്‍കിയ ഗുളികകളില്‍ ഒന്നിലധികം മൊട്ടുസൂചികള്‍ കണ്ടത് ഗുഢാലോചനയുടെ ഫലമാണെന്ന നിഗമത്തിലാണ് ആരോഗ്യവകുപ്പ്. മൊട്ടുസൂചിയുടെ ഒരറ്റം മാത്രം തുരുമ്പെടുത്തിട്ടുണ്ട്. ഇതേ ബാച്ചുകളിലെ ഭൂരിഭാഗം ഗുളികളും പരിശോധിച്ചപ്പോള്‍ അവ സുരക്ഷിതമാണെന്നാണ് ആരോഗ്യവകുപ്പ് അനേ്വഷണസംഘം കണ്ടെത്തിയത്. ആരോഗ്യവകുപ്പിനെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാന്‍ വന്‍ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയം നിലനില്‍ക്കുന്നു. നിയമസഭ നടന്നുകൊണ്ടിരിക്കെ ഉയരുന്ന ഇത്തരം ആരോപണം സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group