Join News @ Iritty Whats App Group

ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു, 8 പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group