ഗുണ്ടൽപേട്ട്: കേരള - കർണാടക അതിർത്തിയിലുള്ള ഗുണ്ടൽപേട്ടിൽ പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി. ഗുണ്ടൽപേട്ടിലെ പദഗുരു ഗ്രാമത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആടിനെ കെട്ടിയിട്ടിരുന്ന കൂട്ടിലേക്ക് തൊട്ടടുത്തുള്ള ഗ്രാമത്തിൽ നിന്ന് വന്ന ഹനുമന്തയ്യ അറിയാതെ കയറിപ്പോവുകയായിരുന്നു. കെണിയുടെ വാതിൽ അടഞ്ഞതോടെ ആറ് മണിക്കൂർ ഇയാൾ ഇതിനകത്ത് കുടുങ്ങി.
പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥലത്ത് പശുക്കളെ മേച്ച് വന്ന നാട്ടുകാരാണ് ഹനുമന്തയ്യ കൂട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ എത്തി കെണി തുറന്ന് ഹനുമന്തയ്യയെ പുറത്തിറക്കി ഗ്രാമത്തിലെത്തിച്ചു.
إرسال تعليق