63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. അവസാന നിമിഷം വരെ തുടര്‍ന്ന സസ്‌പെന്‍സിന് ഒടുവിലാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.
രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റുകള്‍ നേടാനായി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കുന്നത്. നേരത്തെ 1994,1996,1999 എന്നീ വര്‍ഷങ്ങളില്‍ തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ആയിരുന്നു വിജയികള്‍.
إرسال تعليق