ഇരിട്ടി: റിയാദ് കെ എം സി സി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെയും കാരുണ്യത്തിൽ അഞ്ച് കുടുംബങ്ങൾക്ക് ഭവനസാഫല്യം. ഒരു കോടി രൂപയിലധികം ചെലവിൽ1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള5 വീടുകളുടെ
താക്കോൽ ദാനകർമ്മം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പുതുതായി നിർമ്മിക്കുന്ന സി എച്ച് സെൻ്റർ ശിലാസ്ഥാപനവും നിർധന രോഗികൾക്കുള്ള കെ.എം.സി സി ചികിൽസാ സഹായവും ചടങ്ങിൽ തങ്ങൾ നിർവ്വഹിച്ചു. സാഹോദര്യത്തിൻ്റെ രാഷ്ട്രീയമാണ് ലീഗ് ഉയർത്തിപ്പിടിക്കുന്നതെന്നും ബൈത്തുറഹ്മ നിർമ്മാണത്തിലൂടെ ആ ദൗത്യമാണ് പൂർത്തികരിക്കുന്നതെന്നും തങ്ങൾ പറഞ്ഞു. മുനമ്പം, ബാബരി സംഭവങ്ങളിലും ലീഗ് സൗഹൃദത്തിലധിഷ്ഠിതമായ നയമാണ് മുന്നോട്ടു വെച്ചത്.
ചടങ്ങിൽ ഇബ്രാഹിംമുണ്ടേരിഅധ്യക്ഷനായി.
അബ്ദുറഹ്മാൻ കല്ലായി, കെ.എം. ഷാജി, അൻസാരി തില്ലങ്കേരി, കരിംചേലേരി,സണ്ണി ജോസഫ് എം എൽ എ , രാജു തൃശ്ശൂർ,ഇബ്രാഹിം മുണ്ടേരി, നസീർ നല്ലൂർ, ഷാനവാസ് ആറളം, എം.എം മജീദ്, ഒമ്പാൻ ഹംസ,ബ്ലാത്തൂർ അബൂബക്കർ ഹാജി, അഷ്‌റഫ് തിട്ടയിൽ, ഷമീർ തിട്ടയിൽ, മുനീർ മാസ്റ്റർ, മാഹിൻ മുഴക്കുന്ന്, പി.കെ കുട്ട്യാലി, യാക്കൂബ് ഹാജി, കെ മുഹമ്മദ് ഹാജി, കെ.പി റംഷാദ്, ചാത്തോത്ത് മൊയ്തീൻ, അഷ്റഫ് തിട്ടയിൽ, സമീർ തിട്ടയിൽ, ഹാരിസ് തിട്ടയിൽ എന്നിവർ സംസാരിച്ചു.
إرسال تعليق