Join News @ Iritty Whats App Group

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; 3 പേർക്ക് പരിക്ക്


ചടയമംഗലം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം.നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്കേറ്റു. എംസി റോഡിയിൽ കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപമാണ് അപകടം നടന്നത്. മരിച്ചവർ മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ്.

‍ഇന്നലെ പുലർച്ചയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എറണാകുളത്തേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.


തെറ്റായ ദിശയിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ബസ് ഡ്രൈവർ ആരോപിച്ചത്. അതേസമയം ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
മരിച്ചവരിൽ ഒരാളുടെ മൃതദേഹം കടയ്ക്കൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group