തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.
മാര്‍ച്ച് 31ന് മുന്‍പ് കാമറ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവുണ്ട്.
إرسال تعليق