കൊച്ചി: സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരേ അധിക്ഷേപം നടത്തിയ യുട്യൂബ് ചാനലുകൾക്കെതിരേ നിയമനടപടിക്കൊരുങ്ങി ഹണി റോസ്. ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിനു പിന്നാലെ അടുത്ത നീക്കവുമായി നടിയെത്തിയത്.
വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ പങ്കുവച്ച 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പോലീസിന് കൈമാറുമെന്നാണ് വിവരം.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരേ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് ലഭിക്കുന്നതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങുകാണ് അന്വേഷണ സംഘം. എറണാകുളം സിജെഎം കോടതിയിലാണ് ബോബി ചെമ്മണ്ണൂരിനെ ഹാജരാക്കുക.
ബുധനാഴ്ച രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം ഏഴോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
إرسال تعليق