Join News @ Iritty Whats App Group

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല


ഇന്ത്യയിൽ ആശങ്കയായി കർണാടകയിൽ 2 പേർക്ക് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരണം. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. അതേസമയം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധന തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഹ്യൂമൻ മെറ്റാന്യൂമോ വൈറസിൻ്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യകേസാണിത്. എന്നാൽ ചൈനീസ് വേരിയൻ്റ് തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ല.

8 മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർ‍ദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group