Join News @ Iritty Whats App Group

‘മ​ത​കാ​ര്യ​ങ്ങ​ളി​ല്‍ സി​പി​എം ഇ​ട​പെ​ടേ​ണ്ട’: ക​ണ്ണൂ​രി​ലെ 18 ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രു സ്ത്രീ​യെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​നോ​ടു കാ​ന്ത​പു​രം


കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​നോ​ടൊ​പ്പം ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ സി​പി​എ​മ്മു​മാ​യി അ​ക​ലു​ന്നു. മെ​ക് സെ​വ​ന്‍ വ്യാ​യാ​മ​ക്കൂ​ട്ടാ​യ്മ​യി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും ഒ​ന്നി​ച്ച് വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നെ​തി​രേ കാ​ന്ത​പു​രം ന​ട​ത്തി​യ പ​രാ​മ​ര്‍​ത്തെ വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് കാ​ന്ത​പു​ര​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

സി​പി​എ​മ്മി​ന്‍റെ ക​ണ്ണൂ​രി​ലെ പ​തി​നെ​ട്ട് ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രു സ്ത്രീ​യെ​പോ​ലും കാ​ണാ​നി​ല്ലെ​ന്ന് കാ​ന്ത​പു​രം തു​റ​ന്ന​ടി​ച്ചു.​ ആ​ല​പ്പു​ഴ​യി​ല്‍ സു​ന്നി​സ​മ്മേ​ള​ന​ത്തി​ലാ​ണ് കാ​ന്ത​പു​രം എം.​വി. ഗോ​വി​ന്ദ​നു മ​റു​പ​ടി ന​ല്‍​കി​യ​ത്. “മ​തനി​യ​മ​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ പ​ണ്ഡി​ത​ന്‍​മാ​രു​ടെ​മേ​ല്‍ കു​തി​ര ക​യ​റാ​ന്‍ വ​രേ​ണ്ടെ​ന്ന് ഗോ​വി​ന്ദ​നോ​ടു കാ​ന്ത​പു​രം പ​റ​ഞ്ഞു. ഇ​സ് ലാ​മി​ന്‍റെ നി​യ​മ​ങ്ങ​ള്‍ എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് പ​ണ്ഡി​ത​ന്‍​മാ​ര്‍ പ​റ​യും. മ​റ്റു​ള്ള മ​ത​ക്കാ​ര്‍ ഇ​സ് ലാ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ള്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു കേ​ട്ടു. ഞാ​ന്‍ പ​ത്ര​മെ​ടു​ത്ത് നോ​ക്കി​യ​പ്പോ​ള്‍ അ​യാ​ള്‍ ജീ​വി​ക്കു​ന്ന ജി​ല്ല​യി​ല്‍ അ​യാ​ളുടെ പാ​ര്‍​ട്ടി​യി​ലെ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ പ​തി​നെ​ട്ടും പു​രു​ഷ​ന്‍​മാ​രാ​ണ്. ഒ​റ്റ പെ​ണ്ണി​നെ​യും അ​വ​ര്‍​ക്ക് കി​ട്ടീ​ട്ടി​ല്ല. എ​ന്താ​ണ് അ​വി​ടെ സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്. ഞ​ങ്ങ​ള്‍ ഇ​സ് ലാ​മി​ന്‍റെ വി​ധി പ​റ​യു​ന്ന​ത് മു​സ്‌​ലി​ങ്ങ​ളോ​ടാ​ണ്. ഇ​സ് ലാ​മി​ന്‍റെ നി​യ​മ​ങ്ങ​ള്‍ ആ​ലീ​മി​ങ്ങ​ള്‍ പ​റ​യും. മ​റ്റു​ള്ള മ​ത​ക്കാ​ര്‍ അ​തി​ല്‍ ക​ട​ന്നു​വ​ന്ന് കൂ​ടീ​ട്ട് ഇ​സ് ലാ​മി​ന്‍റെ വി​ധി, അ​തി​വി​ടെ ന​ട​പ്പാ​കൂ​ല’ എ​ന്നു​പ​റ​ഞ്ഞാ​ല്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല- കാന്തപുരം പറയുന്നു.

അ​ന്യ​പു​രു​ഷ​ന്‍​മാ​രു​മാ​യി ഇ​ട​ക​ല​ര്‍​ന്ന് സ്ത്രീ​ക​ള്‍ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നെ കാ​ന്ത​പു​രം എ​തി​ര്‍​ത്തി​രു​ന്നു. ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​ ഗോവിന്ദൻ, സ്ത്രീ​ക​ള്‍ പൊ​തുഇ​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന് പ​റ​യു​ന്ന​ത് പി​ന്തി​രി​പ്പ​ന്‍ നി​ല​പാ​ടാ​ണെ​ന്നും അ​ങ്ങ​നെ ശാ​ഠ്യം പി​ടി​ക്കു​ന്ന​വ​ര്‍​ക്ക് പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും വിമർശിച്ചു. അ​ത്ത​ര​ക്കാ​ര്‍ പു​രോ​ഗ​മ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും ഇ​ട​ക​ല​ര്‍​ന്നു​ള്ള എ​ന്തു പ​ദ്ധ​തി കൊ​ണ്ടു​വ​ന്നാ​ലും എ​തി​ര്‍​ക്കു​മെ​ന്നാ​ണ് കാ​ന്ത​പു​ര​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ല​ക്കു​ന്ന കാ​ന്ത​പു​രം സി​പി​എ​മ്മി​നെ ഇ​ത്ര രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ന്ന​ത് നി​ല​പാ​ടു മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നു വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്. നേ​ര​ത്തെ കാ​ന്ത​പു​ര​ത്തി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ മു​സ് ലിം ലീ​ഗ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. അതിനിടെ തൃ​ശൂ​രി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ത്ത​ത് മാ​റ്റ​ത്തി​ന്‍റെ സു​ച​ന​യാ​യി​രു​ന്നു.

കാ​ന്ത​പു​ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള മ​ര്‍​ക്ക​സ് നോ​ള​ജ് സി​റ്റി​യി​ല്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. ലീ​ഗി​നോ​ടു​ള്ള കാ​ന്ത​പു​ര​ത്തി​ന്‍റെ നി​ല​പാ​ടി​ല്‍ അ​യ​വു വന്നി​ട്ടു​ണ്ട്.​ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്ക് എ​ത്തി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group