തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ കൊലപ്പെടുത്തി 15കാരൻ. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്.
കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മർദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകൾ മുഖത്ത് കണ്ടതോടെയാണ് 15 കാരൻ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 15കാരൻ കഴിഞ്ഞ 2 വർഷമായി തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം വിയ്യൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق