ഒപ്പം പഠിക്കുന്ന സഹപാഠിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഒൻപതാം ക്ലാസുകാരന് 100 രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ. മഹാരാഷ്ട്രയിലെ പുണെയിലെ ദൗണ്ഡിലാണ് സംഭവം. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം തീർക്കാനാണ് ഏഴാം ക്ലാസുകാരൻ ക്വട്ടേഷൻ നൽകിയത്. അതേസമയം സംഭവത്തിൽ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രോഗസ് കാർഡിൽ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതിൽ പ്രകോപിതനായ വിദ്യാർത്ഥി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിർദേശിച്ചത്. എന്നാൽ, ക്വട്ടേഷൻ ലഭിച്ച വിദ്യാർത്ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. അതിനിടെ പെൺകുട്ടിയുടെ അച്‌ഛൻ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെയാണ് പെൺകുട്ടിയുടെ അച്‌ഛനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഈ വിവരം സ്‌കൂൾ ഹെഡ്‌മാസ്‌റ്ററും അധ്യാപകരും അറിഞ്ഞിരുന്നു. എന്നാൽ ഈ വിവരം ഇവർ മറിച്ച് വെക്കുകയായിരുന്നു. സംഭവത്തിൽ ഈ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂൾ ഹെഡ്‌മാസ്‌റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
إرسال تعليق