ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.
മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മിഥുൻ രാജ് എന്ന യുവാവിനെ തിരുച്ചിറപ്പളളിയിലെ പുതിയ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോയ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق