ഇരിട്ടി : ഇരിട്ടി - കൂട്ടുപുഴ പാതയോരത്ത് പായം പഞ്ചായത്തിലെ കല്ലു മുട്ടിയിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഹരിതാരാമം ഹരിതപാർക്ക് തുറന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ജനകീയ ഇടപെടലിലൂടെ ഹരിത പാർക്കുകൾ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണ് കല്ലുംമുട്ടിയിൽ പാർക്ക് സ്ഥാപിച്ചത്. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളെയും വഴിയോരങ്ങളെയും ശുചിത്വ സുന്ദര ഇടങ്ങളാക്കി മാറ്റുക എന്ന ലക്ഷും വച്ച് കൊണ്ട് ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ സംസ്ഥാനത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പാർക്കും നിർമ്മിച്ചത്.
ഹരിത കർമ്മസേന ഹരിതരമാം പാർക്ക് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്‌സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ മുഖ്യ അതിഥിയായിരുന്നു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എൻ. ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടൻ, പി. സാജിദ്, പി.വി. രമാദേവി, പി.പി. കുഞ്ഞുഞ്ഞ്, ഷൈജൻ ജേക്കബ്ബ്, ബാബു ജോസ്, ജെയ്‌സൺ, സി ഡി എസ് ചെയർ പേഴ്‌സൺ സ്മിത രജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.ജി. സന്തോഷ്, വി.സുനിൽകുമാർ, ഗിരിജ പവിത്രൻ, വിജിന എന്നിവർ സംസാരിച്ചു.
إرسال تعليق