Join News @ Iritty Whats App Group

ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ



കണ്ണൂർ: തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറന്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. തളിപ്പറന്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയിൽ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group