കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂർ ആശുപത്രിയിലെ വിദ്യാർത്ഥിനിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു.
സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെന്റെ്വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല. വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയിൽ പോയിരുന്നു. വന്നശേഷം വാർഡൻ വഴക്കുപറഞ്ഞു. ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
സുഹൃത്തിന് നീതി ലഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അവളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. വാർഡനെതിരെ നടപടി വേണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നും കുട്ടിക്ക് പരീക്ഷാ സമ്മർദ്ദമാണെന്ന് പറയുന്നത് തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
إرسال تعليق