സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ആരും അങ്ങോട്ട് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കലാപ സാഹചര്യം മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയത്.
കഴിവതും അവിടെ നിന്ന് മാറാനും എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങി എത്താനുമാണ് മുന്നറിയിപ്പ്. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു. ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം.
സിറിയയുടെ വടക്കൻ മേഖലയിലാണ് കൂടുതൽ അപകടം രൂക്ഷമാകുന്നത്. അത് കൊണ്ട് തന്നെ ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമാണ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ കലാപം അധ്വാനം ചെയ്തിരിക്കുന്നത്. കുറച്ച് ദിവസം മുൻപ് വടക്ക് ഹമാ നഗരം അവർ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം പ്രധാന ക്രോസ്റോഡ് നഗരമായ ഹോംസിനെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ നീങ്ങുന്നത്. 2020 ന് ശേഷമുള്ള ഏറ്റവും തീവ്രമായ കലാപമാണ് ഇപ്പോൾ നടക്കുന്നത്.
إرسال تعليق