ഇരിട്ടി : സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വൈദ്യുതി ചാർജ് വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് പി പി ശംസുദ്ധീൻ ആദ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.കെ ഗഫൂർ, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ ഹാരിസ് പെരിയത്തിൽ, കെ ഷഹീർ, ഇകെ ശഫാഫ്, മുനീർ ചാവശ്ശേരി, കെ നിയാസ്, മുസ്തഫ വളോര, ഷംസീർ നരയൻപാറ, സി കെ സാദിഖ്, അഫ്സൽ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق