Join News @ Iritty Whats App Group

യുട്യൂബ്ചാനലുകള്‍ ചോദ്യപേ പ്പര്‍ ചോര്‍ത്തിയതില്‍ ഡിജിപിക്ക് പരാതി, കര്‍ശന നടപടിയുണ്ടാകുമെന്ന് വിശിവന്‍കുട്ടി


തിരുവനന്തപുരം: പ്ലസ് വൺ കണക്കിന്‍റേയും SSLC ഇംഗ്ലീശിന്‍റേയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണം.കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും.‍ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.ചോദ്യപേപ്പര്‍ ചോർത്തുന്ന യുട്യൂബ്കാർക്കും ട്യൂഷൻ സെന്‍ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ട മയാണ് അവർ ഇത് പറയുന്നത്.യു ട്യൂബ് ചാനലു കളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട.ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല,.ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്.പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല

ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും.സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും.അവരിലേക്കും അന്വേഷണം ഉണ്ടാകും.ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് തീരുമാനം ഉണ്ടാകും.ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല.സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണം ഉണ്ട്.പലർക്കും എതിരെ നടപടി എടുത്തിട്ടുണ്ട്.കണക്കുകൾ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group