Join News @ Iritty Whats App Group

വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് യുവാവിന്റെ പോസ്റ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ കേസ്





മുംബൈ: വോട്ടിങ് യന്ത്രം (ഇവിഎം) തനിക്ക് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് അവകാശപ്പെട്ടയാള്‍ക്കെതിരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തു. സഈദ് ഷുജ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇവിഎമ്മില്‍ നുഴഞ്ഞുകയറാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇയാള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഒട്ടേറെപ്പേര്‍ പങ്കുവച്ചത് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണു പരാതി നല്‍കിയത്.

അടിസ്ഥാനരഹിതമായ അവകാശവാദമാണ് ഷുജയുടേതെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതികരിച്ചു. സമാന അവകാശവാദമുന്നയിച്ചു പ്രചാരണം നടത്തിയെന്ന് ആരോപിച്ച് 2019ല്‍ കമ്മിഷന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയിലും കേസെടുത്തിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാല്‍, വൈഫൈ, ബ്ലൂടൂത്ത് എന്നിവയടക്കം ഒരു നെറ്റ്വര്‍ക്കുമായും ബന്ധിപ്പിക്കാത്ത ഇവിഎം മെഷീനില്‍ നുഴഞ്ഞുകയറ്റം സാധ്യമല്ലെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.

Ads by Google

Post a Comment

أحدث أقدم