Join News @ Iritty Whats App Group

‘ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും’; യുഎസിൽ ആണും പെണ്ണും മാത്രം മതിയെന്ന് ട്രംപ്


വാഷിങ്ടൺ: അമേരിക്കയിൽ ആണും പെണ്ണും മതിയെന്നും ട്രാൻസ്​ജെൻഡറുകളെ സൈന്യത്തിൽ നിന്നും സ്കൂളിൽ നിന്നും പുറത്താക്കുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റെ്‌ ഡൊണാൾഡ് ട്രംപ്. സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഫിനിക്‌സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിൻ്റെ വിദ്വേഷ പ്രസം​ഗം.

കായിക മത്സരങ്ങളിൽ സ്ത്രീകളുടെ ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി. മുൻപും ട്രംപ് സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ​ഗർഭച്ഛിദ്ര നിരോധനം ഉൾപ്പടെ അനുകൂലിച്ചുള്ള ട്രംപിൻ്റെ പ്രസ്താവനകൾ ഇപ്പോഴും വലിയ ചർച്ചാവിഷയമാണ്.

പ്രസം​ഗത്തിൽ ട്രംപ് തന്റെ്‌ വരാനിരിക്കുന്ന പദ്ധതികളെ പറ്റിയും വിവരിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കും, അതിലുള്‍പ്പെട്ടവരെ നാടുകടത്തും. ഇതോടൊപ്പം മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group