സന> യെമൻ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാനാണ് സാധ്യത. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തിയിരുന്നു.
നിമിഷയെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ശ്രമങ്ങൾ നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ നടത്തിയെങ്കിലും അത് വഴിമുട്ടി. കേസിൽ വിചാരണക്കോടതിയാണ് വധശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.
2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനിൽ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
إرسال تعليق