Join News @ Iritty Whats App Group

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച് ഗുരുതര നിലയില്‍


കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9 മണിയോടെ വീടിനുള്ളില്‍ ഇരുവരെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍. എം വിജയന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.

Post a Comment

أحدث أقدم
Join Our Whats App Group