Join News @ Iritty Whats App Group

‘തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കം’; ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് ഖര്‍ഗെ



കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും വലിയ തിരിച്ചടികളാണ് കോൺഗ്രസ്സ് നേരിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്‍ഡ്യാസഖ്യത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയുമാണ് ചെയ്തത്.

അതേസമയം 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് ഈ നടപടിയെന്നാണ് സൂചന. അയോധ്യ രാമക്ഷേത്രം ഇരിക്കുന്ന മണ്ഡലത്തില്‍ അടക്കം വിജയിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാനായത് കോണ്‍ഗ്രസിന് പ്രതീക്ഷയായിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ കരുനീക്കി നീങ്ങി നിയമസഭയില്‍ അധികാരം പിടിക്കുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group