കൊല്ലം: ആശ്രാമത്ത് വ്യവസായ വകുപ്പിന്‍റെ കാന്‍റീനിൽ ക്യുആർ കോഡ് തട്ടിപ്പ്. പേടിഎം സ്റ്റിക്കറ്റിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. കബളിപ്പിക്കപ്പെട്ടതിലെ ഞെട്ടലിലാണ് കാന്‍റീനിലെ വരുമാനം കൊണ്ട് മാത്രം കുടുംബം പോറ്റുന്ന അഞ്ച് സ്ത്രീകൾ.
"സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാളാണ് ക്യൂ ആർ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സ്കാൻ ചെയ്യുമ്പോൾ സാധാരണ സജിനി എന്ന പേരാണ് വന്നിരുന്നത്. അന്ന് വേറൊരു പേരാ വന്നത്. ഫിറോസ് അബ്ദുൾ സലീം എന്ന്"- ക്യാന്‍റീൻ നടത്തിപ്പുകാരി സജിനി പറഞ്ഞു.
തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അവിടെ നിന്ന് സൈബർ സെല്ലിൽ കൈമാറി. അന്വേഷണം നടക്കുകയാണ്. തട്ടിപ്പ് നടത്തിയയാളെ കണ്ടുപിടിക്കണമെന്ന് ക്യാന്‍റീൻ നടത്തുന്ന സ്ത്രീകൾ ആവശ്യപ്പെട്ടു. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ അത് ഒരു രൂപയായാലും പറ്റിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കാന്‍റീൻ നടത്തിപ്പുകാർ പറഞ്ഞു. നാലഞ്ചു സ്ത്രീകളുടെ കുടുംബം കഴിഞ്ഞു പോകുന്നത് ഇവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണെന്നും അവർ പറഞ്ഞു.
إرسال تعليق