കല്‍പ്പറ്റ: വയനാട് പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മധ്യവയസ്കൻ മരിച്ചു. അയ്നാംപറമ്പിൽ ജോൺ ആണ് മരിച്ചത്.
ജോണുമായി സംഘർഷം ഉണ്ടാക്കിയ ഐക്കരകാനയിൽ ലിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനപൂർവം അല്ലാത്ത നരഹത്യക്ക് പുൽപ്പള്ളി പൊലീസ് കേസെടുത്തു.
സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് ജോണിന് ഹൃദയഘാതം ഉണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായ ജോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. സ്ഥലത്തുണ്ടായ സംഘര്‍ഷത്തെ കുറിച്ചും ജോണിന്‍റെ മരണത്തെ കുറിച്ചുംവിശദമായ അന്വേഷണം നടത്തുമെന്ന് പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق