കണ്ണൂർ: കണ്ണൂർ പിണറായി കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കനാല്‍ക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്.
സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്.
ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയില്‍ പുതുതായി നിർമിച്ച കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. പുതിയ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും വാതിലുകള്‍ക്ക് തീയിടുകയും ഉദ്ഘാടനത്തിനായെത്തിച്ച…
കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. ഇന്നലെ രാവിലെയായിരുന്നു ജനല്‍ ചില്ലുകള്‍ തകർത്ത നിലയില്‍ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് കെ സുധാകരന്റെയും കുറിപ്പ്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങള്‍ ഭയന്ന് പിന്മാറിയിട്ടില്ല ഓഫീസ് തല്ലി തകർത്താല്‍ കോണ്‍ഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകള്‍ തിരിച്ചറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
إرسال تعليق