Join News @ Iritty Whats App Group

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് മുനിസിപ്പൽ തല പ്രതിഷേധ സംഗമം ഇരിട്ടിയിൽ


ഇരിട്ടി : മുനിസിപ്പാലിറ്റി അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ 
യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ തല പ്രതിഷേധ സംഗമം ഡിസംബർ 11 ന് 4 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിക്കും.

അഡ്വക്കറ്റ് സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്യും.യുഡിഎഫ് ജില്ലാ നിയോജക മണ്ഡലം നേതാക്കൾ സംബന്ധിക്കും.

ഇത് സംബന്ധിച്ച് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ നേതൃയോഗം ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്നു.
കെപിസിസി ജനറൽ സെക്രട്ടറി 
ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു.
കെ വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
അഡ്വ സണ്ണി ജോസഫ് എംഎൽഎ 
പേരാവൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ ജനാർദനൻ , മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എം മജീദ് ,കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡൻ്റ് പി. എ നസീർ , ചൂര്യോട് അഷ്റഫ് , സമീർ പുന്നാട് , സി. കെ ശശിധരൻ , വിപി റഷീദ് , പി. കുട്ട്യപ്പ മാസ്റ്റർ , പി വി മോഹനൻ , പി ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ , സി സി നസീർ ഹാജി , സി കെ അഷ്റഫ് , വി ശശി , പി കെ ബൽക്കീസ് , എൻ കെ ഇന്ദുമതി, കേളോത്ത് നാസർ , ഫവാസ് പുന്നാട് പ്രസംഗിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group