Join News @ Iritty Whats App Group

നടി ആക്രമിക്കപ്പെട്ട കേസ്: അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് അതിജീവിതയുടെ ഹര്‍ജി


കൊച്ചി: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി അതിജീവിത. വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തിന് കൂടി അറിയുന്നതിന് വേണ്ടിയാണ് നടി ഈ നിലപാട് എടുത്തിരിക്കുന്നത്. ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.




അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കേസിലെ മെമ്മറികാര്‍ഡുമായി ബന്ധപ്പെട്ട നടപടികളില്‍ നടി നേരത്തേ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് തുറന്ന കോടതിയില്‍ അന്തിമവാദം കേള്‍ക്കണമെന്ന ആവശ്യം മുമ്പോട്ട് വെച്ചിട്ടുള്ളത്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ ഇതുവരെയുള്ള വിചാരണ നടപടികള്‍ നടന്നത്.




മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും രാഷ്ട്രപതിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group