Join News @ Iritty Whats App Group

ഉളിയിൽ നരയമ്പാറ പുലരിയിൽ കോളോത്ത് ബഷീർ നിര്യാതനായി


ഉളിയിൽ :നരയമ്പാറ പുലരിയിൽ കോളോത്ത് ബഷീർ (52) നിര്യാതനായി.
വൃക്കരോഗ ബാധിതനായി ഏറെ കാലം ചികിൽസയിലായിരുന്ന അദ്ദേഹം രോഗം മൂർഛിച്ചതിനെ തുടർന്ന് 4 ദിവസം മുമ്പാണ് കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അന്ത്യം. കുരൻമുക്ക് ദാറുൽ ഖിദ്മ ട്രസ്റ്റ് ചെയർമാൻ ഐഡിയൽ ട്രസ്റ്റ് അംഗം, നരയംപാറ ഐഡിയൽ ജുമാ മസ്ജിദ് സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട്, സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട്, ഉളിയിൽ മഹല്ല് മുസ്ലിം അസോസിയേഷൻ ഭാരവാഹി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അനാരോഗ്യം വകവെക്കാതെ മതസാമുഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായി.


ഭാര്യ: ആയിഷ
മക്കൾ: അഷ്‌ഫക്ക്, (അധ്യാപകൻ) അംന , ഹനാൻ ( ബിരുദ വിദ്യാർത്ഥി,അസഹറുൽ ഉലും ആലുവ) ഹംദാൻ ( വിദ്യാർത്ഥി, മൗണ്ട് ഫ്ലവർ ,നരയം പാറ )
മരുമകൻ: ഷക്കീർ (ദുബൈ) സഹോദരങ്ങൾ: അലീമ പരേതരായ മമ്മൂട്ടി, പ്രഫ: മൂസക്കുട്ടി, മായൻമാസ്റ്റർ, ഫാത്തിമ, ജമീല
മയ്യിത്ത് നിസ്കാരം: 10:30 ന് നരയമ്പാറ ഐഡിയൽ ജുമാ മസ്ജിദിൽ:
11മണിക്ക് ഖബറടക്കം നടത്തും


Post a Comment

أحدث أقدم
Join Our Whats App Group