Join News @ Iritty Whats App Group

കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടുപോകാന്‍ പാടില്ല,ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം


തിരുവനന്തപുരം; ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടുപോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാന്‍ പാടില്ല, കേസിലെ തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം, സാമൂഹിക മാധ്യമങ്ങള്‍ വഴി അനാവശ്യ പ്രചരണം പാടില്ലെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

അതേസമയം നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയില്‍ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകള്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരിയെ സിദ്ദിഖ് പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാ?ഗ്ദാനം നല്‍കിയാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നും ബലാത്സംഗ ചെയ്‌തെന്നും പുറത്ത് പറയുമെന്ന് പറഞ്ഞ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group