Join News @ Iritty Whats App Group

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി


അംബേദ്കര്‍ വിരുദ്ധ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ച തടഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചു.

മോദിക്ക് അദാനിയാണ് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ല. പാര്‍ലമെന്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ തടഞ്ഞു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.

അതേസമയം പരിക്ക് പറ്റിയെന്ന് പറഞ്ഞു ബിജെപി എംപിമാര്‍ രംഗത്തുവന്നപ്പോള്‍ ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെ എംപിമാര്‍ വടിയുമായി തങ്ങളെ പാര്‍ലമെന്റില്‍ തടഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

തങ്ങള്‍ പാര്‍ലമെന്റിലേക്ക് കടക്കുമ്പോള്‍ ബിജെപി എംപിമാര്‍ വടികളുമായി പ്രവേശനം തടഞ്ഞുവെന്നും അംബേദ്കറെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും അദാനി ഗ്രൂപ്പിന്റെ വിഷയത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരത്തില്‍ വാക്കേറ്റം സൃഷ്ടിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.

ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്ക് രാഹുല്‍ ഗാന്ധി തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപണം ഉന്നയിച്ചതോടെ പ്രതിഷേധത്തില്‍ തന്റെ കാല്‍മുട്ടുകള്‍ക്ക് പരുക്കേറ്റതായി കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ ഒഡീഷയില്‍നിന്നുള്ള ബിജെപി എംപി പ്രതാപ് സാരംഗി, യുപിയില്‍നിന്നുള്ള മുകേഷ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റുവെന്നാണ് ബിജെപി ആരോപണം. രാംമനോഹര്‍ ലോഹിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബിജെപി പറയുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു രാഹുല്‍ ഗാന്ധിയ്ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group