ഇരിട്ടി അളപ്രയിലെ പന്നിഫാമിലേക്ക് ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ച്. പോലീസ് പന്നിഫാമിനു സമീപത്ത് വച്ച് തടഞ്ഞു.
കുടിവെള്ളം മലിനമാക്കുന്ന പന്നി ഫാമിലേക്ക് ജനകീയ മാർച്ചുമായി കർമ്മ സമിതി
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടുക, ജനങ്ങളുടെ ശുദ്ധവായുവും കുടിവെള്ളവും മലിനമാക്കി പ്രവർത്തിക്കുന്ന പന്നിഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഞായറാഴ്ച ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ അളപ്രയിൽ പ്രവർത്തിക്കുന്ന പന്നി ഫാമിലേക്ക് മാർച്ച് നടത്തി. മാർച്ച് പന്നിഫാമിന് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. പി. വി. രമാവതി അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് അംഗം സാജിദ് മാടത്തിൽ, സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം കെ. മോഹനൻ, ജനകീയ കർമ്മസമിതി കൺവീനർ വി.കെ. ബാബു, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
إرسال تعليق