Join News @ Iritty Whats App Group

മ​ത​ങ്ങ​ൾ മ​നു​ഷ്യ​രെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ലു​ക​ള​ല്ല: ഒ​രു ച​ര​ടി​ൽ മു​ത്തു​ക​ളെ​ന്ന വ​ണ്ണം മ​നു​ഷ്യ​രെ കോ​ർ​ത്തി​ണ​ക്കേ​ണ്ട മാ​ന​വി​ക​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റേ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണം; മു​ഖ്യ​മ​ന്ത്രി




തി​രു​വ​ന​ന്ത​പു​രം: മ​ത​ങ്ങ​ൾ മ​നു​ഷ്യ​രെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ലു​ക​ള​ല്ല. മ​റി​ച്ച് ഒ​രു ച​ര​ടി​ൽ മു​ത്തു​ക​ളെ​ന്ന വ​ണ്ണം മ​നു​ഷ്യ​രെ കോ​ർ​ത്തി​ണ​ക്കേ​ണ്ട മാ​ന​വി​ക​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റേ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മ​റ്റു​ള്ള​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ൾ ത​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളാ​യി കാ​ണാ​നു​മു​ള്ള വി​ശാ​ല​ത മ​ല​യാ​ളി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ത​ങ്ങ​ളെ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ യും ​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​നോ​ഹ​രാ​വി​ഷ്കാ​ര​ങ്ങ​ളാ​യി നി​ല​നി​ർ​ത്തു​ന്ന ഉ​ദാ​ത്ത​മാ​യ വി​ശ്വ​മാ​ന​വി​ക​ത​യാ​ണ് ന​മ്മു​ടെ ക​രു​ത്തെ​ന്നു​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

മ​ത​ങ്ങ​ൾ മ​നു​ഷ്യ​രെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ലു​ക​ള​ല്ല. മ​റി​ച്ച് ഒ​രു ച​ര​ടി​ൽ മു​ത്തു​ക​ളെ​ന്ന വ​ണ്ണം മ​നു​ഷ്യ​രെ കോ​ർ​ത്തി​ണ​ക്കേ​ണ്ട മാ​ന​വി​ക​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റേ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണം. കേ​ര​ളം ഇ​ക്കാ​ര്യ​ത്തി​ൽ ലോ​ക​ത്തി​നു മു​ന്നി​ൽ എ​ക്കാ​ല​വും ഒ​രു മാ​തൃ​ക​യാ​ണ്.

എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും സ്നേ​ഹ​ത്തി​ന്‍റെ മ​ധു​രം പ​ങ്കു വ​യ്ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ന​മ്മ​ൾ കാ​ണാ​റു​ള്ള​ത്. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രും ഒ​ത്തു ചേ​രും. ഇ​തു കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​മാ​ണ്.

മ​റ്റു​ള്ള​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ൾ ത​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളാ​യി കാ​ണാ​നു​മു​ള്ള വി​ശാ​ല​ത മ​ല​യാ​ളി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ത​ങ്ങ​ളെ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ യും ​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​നോ​ഹ​രാ​വി​ഷ്കാ​ര​ങ്ങ​ളാ​യി നി​ല​നി​ർ​ത്തു​ന്ന ഉ​ദാ​ത്ത​മാ​യ വി​ശ്വ​മാ​ന​വി​ക​ത​യാ​ണ് ന​മ്മു​ടെ ക​രു​ത്ത്.

അ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും മ​ത​വി​ശ്വാ​സ​ത്തെ അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്‍റെ ഹേ​തു​വാ​യി മാ​റ്റാ​നും ചി​ല ക്ഷു​ദ്ര വ​ർ​ഗീ​യ​ശ​ക്തി​ക​ൾ ഇ​ന്നു കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ചി​ല ആ​ക്ര​മ​ണ​ങ്ങ​ൾ ആ ​യാ​ഥാ​ർ​ഥ്യ ത്തി​ലേ​യ്ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

കേ​ര​ള​ത്തി​നും മ​ല​യാ​ളി​ക​ൾ​ക്കും അ​പ​മാ​ന​മാ​യി മാ​റു​ന്ന ഈ ​സം​സ്കാ​ര​ശൂ​ന്യ​ർ​ക്കെ​തി​രേ ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. അ​വ​രെ ചെ​റു​ക്കാ​നും ഈ ​നാ​ടി​ന്‍റെ യ​ഥാ​ർ​ഥ സ​ത്ത​യെ സം​ര​ക്ഷി​ക്കാ​നും ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​തു​കൊ​ണ്ട്, യേ​ശു ക്രി​സ്തു​വി​ന്‍റെ ജ​ന്മ​ദി​നം മാ​ന​വി​ക​ത​യു​ടേ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​ക​ട്ടെ.

വി​ശ്വാ​സം കേ​വ​ല​മാ​യ ച​ര്യ​യ​ല്ലെ​ന്നും മ​റി​ച്ച് മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ സാ​ക്ഷാ​ത്ക്കാ​ര​മാ​ണെ​ന്നും ലോ​ക​ത്തി​നു കാ​ണി​ച്ചു കൊ​ടു​ത്ത ജീ​വി​ത​മാ​യി​രു​ന്നു യേ​ശു​വി​ന്‍റെ​ത്. ത്യാ​ഗ​ത്തി​ന്‍റെ​യും ര​ക്ത്സാ​ക്ഷി​ത്വ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര പ്ര​തീ​ക​മാ​ണ് ക്രി​സ്തു.

അ​ശ​ര​ണ​രേ​യും ആ​ലം​ബ​ഹീ​ന​രേ​യും ചേ​ർ​ത്തു നി​ർ​ത്തി​യ യേ​ശു അ​നീ​തി​ക​ൾ​ക്കെ​തി​രേ വി​മോ​ച​ന​ത്തി​ന്‍റെ ശ​ബ്ദ​മു​യ​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്. യേ​ശു​വി​ന്‍റെ ത്യാ​ഗം എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ലോ​ക​ത്തി​ൻ്റെ ന​ന്മ​യ്ക്കും വേ​ണ്ടി​യാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു ത​ന്നെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ മ​റ്റു​ള്ള​വ​രെ വെ​റു​ക്കാ​നും അ​ക​റ്റാ​നു​മു​ള്ള സ​ങ്കു​ചി​ത ചി​ന്താ​ഗ​തി​ക​ളാ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ളെ കേ​ര​ള​ത്തി​ന്‍റെ പ​ടി​യ്ക്കു പു​റ​ത്തു നി​ർ​ത്താം. എ​ല്ലാ​വ​ർ​ക്കും ഒ​ത്തൊ​രു​മി​ച്ച് ആ​ഹ്ളാ​ദ​ത്തോ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാം. ഏ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വ്വം ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group