കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാടിനായി ബി.ജെ.പി: എം.പി. ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ എം.പിമാരും ഒരുമിച്ചു നിന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടു കേന്ദ്രം പകപോക്കുകയാണ്. എം.പിമാര്‍ നല്‍കിയ നിവേദനത്തിനു വസ്‌തുതാവിരുദ്ധമായ മറുപടിയാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്.
ആഭ്യന്തരമന്ത്രി സ്‌ഥാനത്തിരിക്കുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്. എന്നാല്‍, ഇനിയും കേന്ദ്രത്തോടു സംസാരിക്കും. അല്ലാതെ എന്തു ചെയ്യും? ജനങ്ങള്‍ ഇതൊക്കെ തിരിച്ചറിയണം. മറ്റു സംസ്‌ഥാനങ്ങള്‍ക്കു പണം നല്‍കുന്നതിനു കേരളം എതിരല്ല. കേരളവും അതുപോലൊരു സംസ്‌ഥാനമല്ലേ? കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ? കേരളത്തില്‍ സ്‌ഥാനമുറപ്പിക്കാന്‍ പറ്റാത്തതാണ് ബി.ജെ.പിക്കുള്ള ശത്രുതയ്‌ക്കു കാരണം.
വയനാട്ടില്‍ സഹായം വാഗ്‌ദാനംചെയ്‌ത ഒരുപാടു വ്യക്‌തികളും സംഘടനകളും സര്‍ക്കാരുകളുമുണ്ട്. പ്രഖ്യാപിച്ച ടൗണ്‍ഷിപ് തന്നെ വയനാട്ടില്‍ ഉയരും. നടപ്പാക്കാന്‍ പറ്റുന്നതേ ഇടതു സര്‍ക്കാര്‍ പറയൂവെന്നും സാമൂഹികക്ഷേമ പെന്‍ഷന്‍ മുടക്കാന്‍ ബി.ജെ.പി. ശ്രമിച്ചുവെന്നും പിണറായി വ്യക്‌തമാക്കി.
إرسال تعليق