Join News @ Iritty Whats App Group

കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ


കോഴിക്കോട് കീഴരിയൂർ നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.

പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. കൊയിലാണ്ടി പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് പുഴയിൽ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ എന്നും കൂടെ മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.

Post a Comment

أحدث أقدم
Join Our Whats App Group