Join News @ Iritty Whats App Group

പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ; റിപ്പോ നിരക്കിൽ മാറ്റമില്ല


രാജ്യത്ത് പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ഗവർണർ അറിയിച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെയാണ് പുതിയ പണനയം പ്രഖ്യാപിച്ചത്.

പുതിയ പണനയ പ്രകാരം വിലക്കയറ്റം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികൾ നിറഞ്ഞതാണെന്നും ആർബിഐ ഗവർണർ പറഞ്ഞു. അതേസമയം രണ്ടാം പാദത്തിൽ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നും ആർബിഐ പ്രത്യേകം എടുത്തുപറഞ്ഞു. അതിനിടെ സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കിൽ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആർബിഐ അറിയിച്ചു.

2023 ഫെബ്രുവരിയിൽ ആർബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. 6.25% ആയിരുന്ന അന്നത്തെ നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആർബിഐ ഉയർത്തിയത്. നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആർബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പണനയ പ്രഖ്യാപനത്തിൽ ആർബിഐ ഗവർണർ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group