Join News @ Iritty Whats App Group

വളപട്ടണത്തെ മോഷണം : കുരുക്കായത് ക്യാമറയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും വിരലടയാളവും




കണ്ണൂര്‍: വളപട്ടണത്ത് വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ കുരുക്കായത് പ്രതിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ പ്രതി തിരിച്ചുവെച്ച സിസിടിവിയില്‍ തന്നെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. കീച്ചേരിയില്‍ നടത്തിയ മോഷണത്തിന്റെ വിരലടയാളവും തിരിച്ചടിയായി മാറി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

വിശദമായ അന്വേഷണമാണ് നടത്തിയത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒരു കഷണ്ടിയുള്ളയാളാണ് മോഷണം നടത്തിയതെന്ന നിഗമനം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിരലടയാളങ്ങളും തിരിച്ചടിയായത്.

കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും നിര്‍ണ്ണായകമായത്. ഈ വിരലടയാളാവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് പോലീസിന് വ്യക്തമായത്. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയാണ് പിടിയിലായ ലിജീഷ്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു.

കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിയത്. 67 സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങള്‍ പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ മംഗലാപുരം വരെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. ഒരുകോടി 21 ലക്ഷം രൂപയും 2136 ഗ്രാം സ്വര്‍ണവും കണ്ടെത്തി.

Post a Comment

أحدث أقدم