തിരുവല്ല: പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തിരുമൂലപുരത്ത് ജീവനൊടുക്കിയ നിലയിൽ. കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്താണ് (23 ) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വീഡിയോകോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ജീവനൊടുക്കിയിരുന്നതായി പറയുന്നു.
തിരുമൂലപുരത്ത് വാടകയ്ക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്.
ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്. അവധി പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.
إرسال تعليق