ഉളിക്കല്‍: പ്രവൃത്തി നടക്കുന്ന ഉളിക്കല്‍-വയത്തൂർ റോഡ് പൂർണമായും അടച്ചു. 4.63 കോടി രൂപ ചെലവിലാണ് ഉളിക്കല്‍ മുതല്‍ വെങ്ങലോട് വരെയുള്ള ആറു കിലോമീറ്റർ റോഡിന്‍റെ നിർമാണം.
നിലവിലെ റോഡ് പൊളിച്ചുമാറ്റി എഫ്ഡിആർ പാളി ഉറപ്പിച്ച് ഏഴുദിവസത്തിനു ശേഷം മുകളില്‍ മെക്കാഡം ടാറിംഗ് നടത്തിയാണ് റോഡിന്‍റെ പ്രവൃത്തികള്‍ പൂർത്തീകരിക്കുന്നത്.
എഫ്ഡിആർ രീതിയില്‍ നിർമാണം നടത്തുന്ന ജില്ലയിലെ ആദ്യത്തെ റോഡും കേരളത്തിലെ രണ്ടാമത്തെ റോഡുമാണ് ഉളിക്കല്‍-വയത്തൂർ റോഡ്. മുന്പ് കോഴിക്കോട് ജില്ലയിലാണ് ഇത്തരത്തില്‍ ആദ്യമായി എഫ്ഡിആർ റോഡ് നിർമിച്ചത്.
പ്രത്യേക യന്ത്ര സംവിധാനം ഉപയോഗിച്ചാണ് നിർമാണം നടക്കുക. ഒരു ദിവസം 700 മീറ്റർ വരെയാണ് എഫ്ഡിആർ പാളി റോഡില്‍ ഉറപ്പിക്കുന്ന പ്രവൃത്തി നടക്കുക. പ്രദേശവാസികള്‍ ഉള്‍പ്പെടെ മറ്റു സമാന്തര വഴികളിലൂടെ വേണം സഞ്ചരിക്കാൻ.
إرسال تعليق