ഇരിട്ടി: ഇരിട്ടി നഗരസഭയുടെ ‘സസ്നേഹം’ ഇരിട്ടി മഹോൽസവം ചൊവ്വാഴ്‌ച മുതൽ ജനുവരി ഏഴ് വരെ ഇരിട്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കും. മഹോൽസവത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്‌ച വൈകിട്ട് 4ന് തവക്കൽ കോംപ്ലക്സ് പരിസരത്ത് നിന്നും ടൗണിലേക്ക് വിളംബര ഘോഷയാത്ര, ജനുവരി 1 ന് പകൽ 2ന് ചേരുന്ന വയോജനസംഗമം ജില്ലാ പഞ്ചായത്തംഗം വി. കെ. സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 6ന് സസ്നേഹം മഹോൽസവം എക്സ് എൻ എസ് ജി കമാൻഡോ ശൗര്യചക്ര പി. വി. മനേഷ് ഉദ്‌ഘാടനം ചെയ്യും. രാത്രി 7ന് ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന വയലാർ സ്മൃതി സന്ധ്യ.
2 ന് രാവിലെ പത്തിന് അങ്കണവാടി കലോൽസവം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5 ന് ലഹരിബോധവൽകരണ ഭാഗമായി പ്രഭുനാഥ് ചെറുകുന്നിന്റെ രസതന്ത്രം ഒറ്റയാൾ നാടകം. വൈകിട്ട് 6 ന് സാംസ്കാരിക സമ്മേളനം നടൻ പി. പി. കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. രാത്രി 7 ന് കണ്ണൂർ നാട്ടറിവ് നാടൻകലാവേദിയുടെ വായ്‌ത്താരി നാടൻപാട്ടുമേള. 3ന് പകൽ 2ന് ഭിന്നശേഷി സംഗമം നഗരസഭാ ചെയർമാൻ കെ. ശ്രീലതയും, വൈകിട്ട്
5ന് സാംസ്കാരികസമ്മേളനം സണ്ണിജോസഫ് എംഎൽഎയും ഉദ്‌ഘാടനം ചെയ്യും. രാത്രി 7ന് രഹ്നയുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യ. 4ന് രാവിലെ 10 ന് കുടുംബശ്രീ കലോൽസവം എ. കെ. രവീന്ദ്രനും, വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം പി. സന്തോഷ്‌കുമാർ എംപിയും ഉദ്‌ഘാടനം ചെയ്യും. രാത്രി 7ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’ നാടകം. 5ന് രാവിലെ 10ന് ബാലസഭാ കലോൽസവം ശ്രീജൻ പുന്നാടും, വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌കുര്യനും ഉദ്‌ഘാടനം ചെയ്യും. രാത്രി 7ന് അലോഷി പാടുന്നു.
6 ന് പകൽ 2ന് സാഹിത്യോസവവും ജൻഡർ സംവാദവും രാജി അരവിന്ദും, വൈകിട്ട് 6 ന് സാംസ്കാരിക സമ്മേളനം മുഹമ്മദ് പേരാമ്പ്രയും ഉദ്‌ഘാടനം ചെയ്യും. രാത്രി 7 ന് ജില്ലാതല കബഡി മൽസരം. 7 ന് വൈകിട്ട് 5ന് സമാപന സമ്മേളനം നടി ചിത്രാ നായർ ഉദ്‌ഘാടനം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി നേതൃത്വത്തിലുള്ള ബ്ലാക്ക് മീഡിയ അക്കാദമിയുടെ ‘ഉരിയാട്ട് പെരുമ’ ഫോക്ക് മെഗാ ഷോയോടെ സസ്നേഹം മഹോൽസവം സമാപിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ. ശ്രീലത, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, പി. ആർ. അശോകൻ, കെ. സുരേഷ്, എ. കെ. രവീന്ദ്രൻ, പി. രഘു, വി.പി. റഷീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
إرسال تعليق